Tuesday, February 13, 2007

ആശംസകള്‍ പ്രണയദിനത്തിന്





പ്രണയം മനസ്സില്‍ നിന്നകാശത്തേക്ക് സ്വപന്മായി പറന്നുല്ലസിക്കുന്ന ദിനത്തിന് ആശംസകള്‍

Monday, February 12, 2007

പ്രണയം ഒളിച്ചിരിക്കുന്നത് !


ഭാര്യ
അവള്‍ക്കെന്‍റെ ശരീരത്തോടാണ് പ്രണയം
എനിക്കവളുടെ മനസ്സിനോടും
അടച്ചിട്ട മനസ്സിലേക്കെനിക്ക് കടക്കാനാവുന്നില്ല
ഞാന്‍ കാത്തിരുന്നു
തുറക്കാനാവാത്ത വാതിലില്‍ മുട്ടി കുഴഞ്ഞ്
അവള്‍ തുറന്നില്ല
വിവസ്ത്രയായിവളെന്നെ മോഹിപ്പിച്ചു
എനിക്കിഷ്ടം വസ്ത്രവതിയായി കോതിയിട്ട
മുടിയിഴകളില്‍ കൂടി പുഞ്ചിരിക്കുന്നത് കാണാനായിരുന്നു
ആ മന്ദസ്മിതത്തിലല്ലേ പ്രണയം ഒളിച്ചിരിക്കുന്നത്

Saturday, February 10, 2007

തിരിച്ചറിയാത്ത പ്രണയം


ആര്‍ക്കുവേണ്ടി ജനിച്ചതെന്നറിയാതിരിക്കു-
മ്പോഴല്ലയോ നീയെന്‍ അരികില്‍ വന്നത്.
മറവിയാല്‍ മൂടിയ ഓര്‍മ്മകളെയുണര്‍ത്തിയിട്ടു-
മെന്തെ നീ തിരിച്ചറിയാത്തത്.